തുർക്കി ; ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യൺ ഡോളർ പ്രഖ്യാപിച്ച് അമേരിക്ക. ഭക്ഷണം, പാർപ്പിടം, ആരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നൽകുന്നതെന്ന് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അറിയിച്ചു.ആളുകൾക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനും പകർച്ചവ്യാധികൾ തടയുന്നതിനും ഈ ഫണ്ട് സഹായകമാകുമെന്ന് യുഎസ്എഐഡി വ്യക്തമാക്കി.
നാറ്റോ സഖ്യകക്ഷിയുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുമായി ടെലിഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതിനകം രക്ഷാസംഘത്തെ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. അടിയമാനിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി യുഎസ്എഐഡി അറിയിച്ചു. നായ്ക്കൾ, ക്യാമറകൾ, ശ്രവണ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നതെന്നും USAID പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033