മല്ലപ്പള്ളി : വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തിപരിചയ- ഐ.ടി.മേളക്ക് ചെങ്ങരൂർ ബി.സി.എച്ച്.എസ്.എസിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാം പട്ടേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജ്ഞാനമണി മോഹൻ മുഖ്യ പ്രഭാഷണം നടത്തി. കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ ചെറിയാൻ, മനുഭായ് മോഹൻ ,ലൈസാമ്മ സോമൻ, ലിമാ റോസ് , വി. അമ്പിളി, എൻ.വി മഹേഷ് കുമാർ , ജോയ് സി പി. പാവു എന്നിവർ പ്രസംഗിച്ചു.
ഉപജില്ല ശാസ്ത്ര മേളയ്ക്ക് തുടക്കമായി
RECENT NEWS
Advertisment