Friday, June 28, 2024 6:30 pm

കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്. വടക്കഞ്ചേരി കല്ലിങ്കൽ പാടത്ത് വച്ചാണ് അമിത വേഗതയിലെത്തിയ കാറിന് കുറുകെ പോലീസ് വാഹനം ഇട്ടു പിടികൂടിയത്. അമിത വേഗതയിലെത്തിയ കാറിനെ വിവിധയിടങ്ങളിൽ നാട്ടുകാർ തടഞ്ഞെങ്കിലും വാഹനം നിർത്താൻ കാർ യാത്രക്കാർ തയ്യാറായില്ല. എന്നാൽ പോലീസ് വാഹനം ഇടിച്ച് കാർ നിർത്തുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടിയുടെ ആഘാതത്തിൽ പോലീസ് ജീപ്പും കാറും തകർന്നു. ആലത്തൂർ ഭാഗത്ത് നിന്നും വന്ന കാർ പാടൂർ വഴി കണ്ണമ്പ്ര കല്ലിങ്കൽ പാടം റോഡിലൂടെയാണ് കാർ അപകടകരമായ രീതിയിൽ യാത്ര ചെയ്തിരുന്നതത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുട‍ർന്ന് വടക്കഞ്ചേരി പോലീസ് കല്ലിങ്കൽ പാടത്ത് വാഹനം പുറകെ ഇട്ട് നിർത്തി തടയുകയായിരുന്നു. എന്നാൽ വാഹനം മറികടക്കാൻ കാറിലുള്ളവർ ശ്രമിച്ചെങ്കിലും പോലീസ് വാഹനത്തിൽ ഇടിച്ചാണ് കാർ നിന്നത്. നാട്ടുകാരും പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത...

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ്...

സാഹിത്യചർച്ചയായ ‘അക്ഷരമുറ്റം’ പരിപാടി ജൂൺ 30ന് അടൂരിൽ നടക്കും

0
പത്തനംതിട്ട : എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അടൂർ എസ്.ബി. ബുക്സ്...

70 ലക്ഷം രൂപ ആരുനേടി? അറിയാം നിര്‍മല്‍ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഫലം പുറത്ത്....