വെച്ചൂച്ചിറ : പമ്പാനദിയിൽ ജലവിതാനം കുറഞ്ഞതോടെ ജല വിതരണ പദ്ധതിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനാൽ പമ്പിങ്ങിനിടെ വെള്ളം വൻതോതിൽ നഷ്ടപ്പെടുന്നുണ്ട്. പെരുന്തേനരുവിയിൽ നിന്നാണ് വെച്ചൂച്ചിറ പദ്ധതിക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ആറ്റിൽ തീർത്തും വെള്ളമില്ല. പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ ഇടത്തിക്കാവിലെ തടയണ തുറന്ന് വിട്ടിട്ടും അരുവിയിൽ ഒഴുകിയെത്താൻ പോലും വെള്ളമില്ല.
പാറയിടുക്കിൽ കെട്ടിക്കിടക്കുന്ന വെള്ളം തടഞ്ഞ് നിർത്തിയാണ് പമ്പിങ്ങിന് ഉപയോഗിക്കുന്നത്. ഈ വെള്ളം ആറ്റിൽ നിന്ന് നേരിട്ട് പൈപ്പിലൂടെ കിണറ്റിലെത്തിക്കുകയാണ്. ചൂടിന്‍റെ കാഠിന്യം വർധിക്കുമ്പോൾ പാറയിടുക്കിലെ വെള്ളം വലിയും. പിന്നീട് പമ്പിങ് നിർത്തേണ്ട സ്ഥിതിയാണ്. ഇതേ സ്ഥിതി തുടർന്നാൽ ഒരാഴ്ച പോലും പമ്പിങ് നടക്കില്ല. പാറയിടുക്കുകളിൽ താൽക്കാലിക തടയണ നിർമിച്ച് വെള്ളം പൈപ്പ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേക്ക് എത്തിച്ചാൽ മാത്രമേ പമ്പിങ് കാര്യക്ഷമമാക്കാനാകൂ.
പമ്പ് ഹൗസിൽ നിന്ന് ആശ്രമം പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിൽ നിന്ന് വെള്ളം വൻതോതിൽ ചോരുന്നുണ്ട്. പൈപ്പിൽ വെൽഡ് ചെയ്തു പിടിപ്പിച്ചിരുന്ന ഈയം ഇളകി തുള വീണതാണ് വെള്ളം ചോര്‍ന്ന് പോകാന്‍ കാരണം. പമ്പിങ് സമയത്തെല്ലാം ചോർച്ച പ്രകടമാണ്. എരുമേലി ജല വിതരണ പദ്ധതിക്കായി നിർമിച്ചിട്ടുള്ള പമ്പ് ഹൗസിൽ നിന്ന് വെള്ളമെത്തിച്ച് വെച്ചൂച്ചിറ പദ്ധതി വിപുലീകരിക്കാൻ രൂപരേഖ തയാറാക്കിയിട്ടുണ്ട്. പുതിയ ജല ശുദ്ധീകരണ പ്ലാന്റ്, സംഭരണികൾ, എല്ലായിടത്തും ജല വിതരണ കുഴൽ സ്ഥാപിക്കൽ എന്നിവയെല്ലാം പദ്ധതിയിലുണ്ട്. കൂടാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഫണ്ടും അനുവദിച്ചതാണ്. അടിയന്തരമായി ഇത് നടപ്പിലാക്കിയാൽ മാത്രമേ നാട്ടിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകൂ.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.