ആലപ്പുഴ: പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍, അമിത നാഥിന് വിനയായത് ഓണ്‍ലൈന്‍ ചീട്ടുകളിയെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാതിരുന്ന അമിത, പണം റമ്മി കളിക്കാൻ ചെലവാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രാഥമിക മൊഴിയിൽ അമിത ഇക്കാര്യം പറഞ്ഞിട്ടില്ല. മാരാരിക്കുളത്ത് പോസ്റ്റ് മാസ്റ്റര് ആയിരിക്കെയാണ് 21 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അമിത നാഥ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് 21 പേര്‍ക്ക്. അമിതക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. സ്റ്റുഡിയോ നടത്തുന്ന ഭര്‍ത്താവിനൊപ്പമാണ് താമസം. നാല് വര്‍ഷം മുന്പെടുത്ത കാര് വായ്പ മാത്രമാണ് ആകെയുള്ള ബാധ്യത. പിന്നെ എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഈ അന്വേഷത്തിലാണ് ഇവര്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പോലീസിന് നല്കിയ പ്രാഥമിക മൊഴിയില്‍ പക്ഷെ അമിത ഇക്കാര്യം പറയുന്നില്ല. കസ്റ്റിഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തെകുറിച്ച് വിശദമായി അന്വഷിക്കാനാണ് തീരുമാനം. അമിതയുടെ ബാങ്ക് അക്കൗണ്ടില് കാര്യമായി പണമില്ല. ആദ്യഘട്ടത്തില് പരാതിയുമായി എത്തിയ ചില നിക്ഷേപകര്‍ക്ക് വീട്ടുകാര്‍ പണം നല്‍കിയിരുന്നു.
വീട്ടുകാര്‍ സ്ഥലം വിറ്റാണ് ഇതിന് പണം കണ്ടെത്തിയത്. കൂടുതല് പേര്‍ തട്ടിപ്പിനിരയായോ എന്നും പോലീസ് അന്വേഷിക്കുന്നത്. നിക്ഷേപ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആരുടെയെങ്കിലും പാസ് ബുക്കിലെ ആദ്യ പേജ് കീറിക്കളഞ്ഞ് നല്‍കുകയായണ് അമിത ചെയ്തിരുന്നത്. നിക്ഷേപകന്‍റെ പേരില്‍ യഥാര്‍ഥ അക്കൗണ്ട് ഉണ്ടാവുകയുമില്ല. നിക്ഷേകന്‍ അടയക്കുന്ന പണം അമിത കൈവശം വെക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ നിക്ഷേപ പദ്ധതിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയ നിക്ഷേപകന് ,സ്വന്തമായി അക്കൗണ്ട് പോലുമില്ലെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.