ചെന്നൈ: ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് വന്ന ബസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈനഗരത്തിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പാലത്തുറ സ്വദേശി മഹാലക്ഷ്മി (23) ആണ് മരണമടഞ്ഞത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇവർ ജോലി സംബന്ധമായി ചെന്നൈയിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഹാലക്ഷ്മി ഏതാനും ദിവസങ്ങളായി ക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ ലീവ് എടുത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. സഹപ്രവർത്തകരിൽ ഒരാളാണ് മഹാലക്ഷ്മിയെ ബസിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
ബസിൽ വെച്ച് രാത്രി 11 മണിയോടെ അവർ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബസ് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ബസിന്റെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബസിന്റെ മുൻസീറ്റിലാണ് മഹാലക്ഷ്മി ഇരുന്നത്. സഹപ്രവർത്തകൻ പുറകിൽ മറ്റൊരു സീറ്റിലും ഇരുന്നു.