കൊച്ചി : പെരുമ്പാവൂരില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ഒക്കല്‍ താന്നിപ്പുഴയിലാണ് സംഭവം. താന്നിപ്പുഴവരയില്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ സാന്ദ്ര(23)യാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ വെച്ച് സാന്ദ്ര സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട അവസ്ഥയിലായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു.
തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
RECENT NEWS
Advertisment