തമിഴ്‌നാട് : തമിഴ്‌നാട്ടിൽ ഡിഎംകെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ അവകാശ സമ്മേളനത്തിൽ സ്ത്രീ കൂട്ടായ്മയുടെ ശക്തി പ്രകടമായി. വനിതാ ബില്ല് പ്രധാന ചർച്ചയായ സമ്മേളനത്തിൽ ബിജെപി യ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണിയിലെ പ്രമുഖ വനിതാ നേതാക്കളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും അതിരൂക്ഷമായാണ് വിമർശിച്ചത്. 75 വർഷമായി രാജ്യം നേടിയതെല്ലാം മോദി സർക്കാർ നശിപ്പിക്കുകയാണെന്നും സ്ത്രീകളെ ചിലതിന്റെ മാത്രം അടയാളമാക്കി മാറ്റുകയാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
വനിതാസംവരണ ബിൽ തെരഞ്ഞെടുപ്പിൽ സ്ത്രീകളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കണമെന്നും ജനാധിപത്യ അവകാശങ്ങൾക്കായി പാഴാക്കാൻ ഇനി സമയമില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. എംപിമാരായ കനിമൊഴി, സുപ്രിയ സുലെ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി,. സുഭാഷിണി അലി, ആനി രാജ, ഡൽഹി ഡപ്യൂട്ടി സ്പീക്കർ രാഖി ബിദ്‌ലൻ, സമാജ് വാദി പാർട്ടി നേതാവ് ജൂഹി സിങ് തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.