Thursday, April 24, 2025 8:03 pm

വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്ത്യൻസ് റീജിയണൽ കോൺഫറൻസ് ഫെബ്രുവരി 8 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാള ക്രൈസ്തവ സമൂഹത്തിൻറെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്ത്യൻസിന്റെ (ഡബ്ല്യു സി എം സി) റീജിയണൽ കോൺഫറൻസ് ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടക്കുന്നു. വെസ്റ്റ് ബംഗാൾ ഗവർണർ ആദരണീയനായ ഡോ. സി വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സിസ തോമസ് അധ്യക്ഷത വഹിക്കും. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോ ഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, മലങ്കര സിറിയൻ കത്തോലിക്കാ സഭയുടെ വികാരി ജനറൽ വെരി റവ. ഡോ. വർക്കി ആറ്റുപുറത്ത്, ഡബ്ല്യു സി എം സി ഇന്ത്യ റീജിയൻ പ്രസിഡൻറ് വെരി റവ. ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഡബ്ല്യു സി എം സി അമേരിക്കൻ റീജിയൻ പ്രസിഡൻറ് ഷാജി എസ് രാമപുരം, ഡബ്ല്യു സി എം സി ഗൾഫ് റീജിയൻ പ്രസിഡണ്ടും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി കെ യോഹന്നാൻ, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ എന്നിവർ പ്രസംഗിക്കും.

സമകാലിക സാഹചര്യത്തിൽ എക്യുമെനിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് സെമിനാർ നയിക്കും. കേരള കൗൺസിൽ ഓഫ് ചർച്ചസ് സീനിയർ സിറ്റിസൺസ് കമ്മീഷനും കെസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംഘാടനത്തിന് നേതൃത്വം നൽകും. വൈഎംസിഎ കേരള റീജിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. അലക്സ് തോമസിനെ ആദരിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് – ‘ടാഗോർ സമ്മാൻ’ ശ്രീ പെരുമ്പടവം ശ്രീധരനും സരോജിനി നായിഡു പുരസ്കാർ ഡോ അനിത എം.പി ക്കും ബഹുമാന്യ ഗവർണർ ഡോ സി.വി ആനന്ദബോസ് സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ഡോ. പ്രകാശ് പി തോമസ്, റവ.എ ആർ നോബിൾ, റവ. ഡോ. എൽ.ടി. പവിത്ര സിംഗ്, ഷെവലിയർ ഡോ. കോശി ജോർജ് എന്നിവർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

0
ഇടുക്കി: വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളേജിൻ്റെ ബസാണ് അപകടത്തിൽ...

എന്തിനാണ് എം എ ബേബിയും വി ഡി സതീശനും പാക് ഭീകരരെ പിന്തുണക്കാൻ ശ്രമിക്കുന്നത്...

0
തിരുവനന്തപുരം: നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപെടുത്തിയ പാക് ഭീകരരെ പറ്റി...

കപ്പലിൽ വെച്ച് നാല് വയസ്സുകാരനെ പീഡിപ്പിച്ച ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ

0
കൊച്ചി: കപ്പലിൽ വെച്ച് നാലുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്ററ്...

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപെട്ട് മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപെടുത്താമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപെട്ട് മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപെടുത്താമെന്ന് മുഖ്യമന്ത്രി....