ബംഗളുരു: ഭാര്യയെയും കുടുംബത്തെയും തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. യാദ്ഗിരിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. അന്നപൂർണ(25), ഇവരുടെ അമ്മ കവിത(45), അച്ഛൻ ബസവരാജപ്പ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി നവീൻ(40)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
നാല് വർഷങ്ങൾക്ക് മുൻപായിരുന്നു അന്നപൂർണയും നവീനും വിവാഹിതരായത്. മകൾ ജനിച്ചതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഇതോടെ യുവതി ഒരുവർഷത്തോളമായി മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. വ്യാഴാഴ്ച പ്രതി അന്നപൂർണയുടെ വീട്ടിലെത്തുകയും ഭാര്യയെ തിരികെ വിടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷം കുടുംബത്തോടൊപ്പം അന്നപൂർണ നവീന്റെ വീട്ടിലേക്ക് മടങ്ങി. മാതാപിതാക്കളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് കൂട്ടിയ പ്രതി ഇവരെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.