ഭോപ്പാൽ: മനുഷ്യനെ തുടലിൽ കെട്ടി പട്ടിയെപ്പോലെ കുരയ്ക്കാൻ ആജ്ഞാപിക്കുന്നത് വീഡിയോ പുറത്ത്. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി അറസ്റ്റ് ചെയ്തു. മതപരിവർത്തനം നടത്താൻ നിർബന്ധിച്ചാണ് തന്നെ ഉപദ്രവിച്ചതെന്ന് വിജയ് രാംചന്ദനി എന്നയാൾ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ സമീർ, സാജിദ്, ഫൈസാൻ ലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർക്കെതിരെയും കർശനമായി നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടു. പ്രതികളുടെ വീടുതകർക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. എൻഎസ്എ നിയമപ്രകാരം 12 മാസം വരെ തടവിലിടാം.
48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. യുവാവിന്റെ കഴുത്തിൽ തുടലിട്ട് പട്ടിയെപ്പോലെ കുരക്കാനാണ് പ്രതികൾ ആവശ്യപ്പെടുന്നത്. യുവാവ് കൈകൂപ്പി അപേക്ഷിച്ചെങ്കിലും പ്രതികൾ ചെവിക്കൊണ്ടില്ല. തന്നെ മർദ്ദിക്കുകയും ഇസ്ലാം മതം സ്വീകരിക്കണമെന്ന് പറയുകയും ബീഫ് കഴിക്കാനും ആവശ്യപ്പെട്ടെന്ന് യുവാവ് ആരോപിച്ചു. താൻ ഭീരുവാണെന്നും കൊല്ലുമെന്നും ഇവർ പറഞ്ഞതായും എഫ്‌ഐആറിൽ പറയുന്നു. പ്രതികളായ മൂന്ന് പേരെയും തനിക്കറയാമെന്നും ഇവർ തന്നെ വഴിതടയുകയും തല്ലുകയും പോക്കറ്റ് പരിശോധിക്കുകയും ചെയ്തെന്നും പരാതിക്കാരൻ ആരോപിച്ചു.
ബിലാൽ, മുഫീദ്, സാഹിൽ ബച്ച എന്നീ മൂന്നുപേർ കൂടി കാറിൽ എത്തി യുവാവിനെ മർദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോട്ടോർ സൈക്കിളിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി സ്‌കൂട്ടറിന്റെ താക്കോലും രണ്ട് ഫോണുകളും തട്ടിയെടുത്തതായും എഫ്‌ഐആറിൽ പറയുന്നു. അക്രമികളിൽ രണ്ടുപേർ കഴുത്തിൽ ബെൽറ്റ് കെട്ടി, ചവിട്ടുകയും അമ്മയെയും സഹോദരിയെയും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
സഹോദരിയെ കത്തിമുനയിൽ നിർത്തി പണം ആവശ്യപ്പെട്ടു. യുവതി ഭയന്ന് 800 രൂപയും രണ്ട് ഫോണുകളും കൈമാറി. പ്രതികൾ തന്റെ സഹോദരനെയും അമ്മയെയും വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിജയ് ആരോപിച്ചു. പ്രതികൾ തന്നെ നിരന്തരം ശല്യപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഭയം കാരണം പരാതിപ്പെട്ടില്ല. പക്ഷേ ഇവരുടെ ഉപദ്രവത്തിൽ മടുത്തെന്നും യുവാവ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033