Saturday, May 3, 2025 12:04 pm

മര്യാദയ്ക്ക് വസ്ത്രം ധരിച്ചോ, ഭീഷണിപ്പെടുത്തിയതേ ഓർമയുള്ളൂ യുവാവിന്‍റെ പണി പോയി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മര്യാദയ്ക്ക് വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എത്തിയോസ് സർവീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെ ആണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ യുവാവിന്‍റെ ഭീഷണി സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടിയെടുത്തത്. ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം പ്രത്യേകിച്ച് കർണാടകയിൽ അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ടെന്നാണ് നികിത് ഷെട്ടി അയച്ച ഭീഷണി സന്ദേശം.

കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും മന്ത്രി ഡി കെ ശിവകുമാറിനെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്. യുവാവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെയാണ് കമ്പനി ജീവനക്കാരനെതിരെ നടപടിയെടുത്തത്- “എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരൻ. ഈ സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് സർവീസസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്”- കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കളമശ്ശേരിയിലെ ആമസോൺ ഗോഡൗണിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി

0
കൊച്ചി: കളമശ്ശേരിയിലെ ആമസോൺ ഇ- ​കൊമേഴ്സിന്റെ വെയർഹൗസിൽ നിന്ന് ഇന്ത്യൻ വിദേശ...

പത്തനംതിട്ട നഗരസഭയുടെ കാർഷിക പദ്ധതി നിർവഹണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ

0
പത്തനംതിട്ട : നഗരസഭയുടെ കാർഷിക പദ്ധതി നിർവഹണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ....

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടായ ദാരുണമായ സംഭവം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് കെ സുരേന്ദ്രൻ

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ...

ഓമല്ലൂരില്‍ കിണറ്റിൽ വീണയാളെ രക്ഷിച്ചു

0
ചെന്നീർക്കര : വൃത്തിയാക്കാനിറങ്ങുമ്പോൾ കയർപൊട്ടി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു....