Friday, July 4, 2025 10:21 am

സ്കൂട്ടർ മോഷ്ടിച്ചവരോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

പൂനെ: സ്കൂട്ടർ മോഷ്ടിച്ചവരോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്. ആ സ്കൂട്ട‍ർ തന്റെ അമ്മയുടെ അവസാനത്തെ ഓർമ്മയാണെന്നും തിരിച്ചുതരണമെന്നും യുവാവ് ആവശ്യപ്പെട്ടു. അഭയ് ചൗഗുലെ എന്ന യുവാവാണ് വികാരഭരിതമായ പ്ലക്കാർഡുകളുമായി റോഡിലിറങ്ങിയത്. ജെഎം റോഡിൽ പ്ലക്കാർഡുകളുമായി നിൽക്കുന്ന ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറാത്തി ഭാഷയിലാണ് പ്ലക്കാ‍ർഡ്. എൻ്റെ ആക്ടീവ മോഷ്ടിച്ച കള്ളനോട് വിനീതമായ അഭ്യർത്ഥന, ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ അത് വാങ്ങിയത്. അത് അമ്മയുടെ അവസാന ഓർമ്മയാണ്. ദയവായി തിരികെ നൽകുക. ഞാൻ നിങ്ങൾക്ക് ഒരു പുതിയ വാഹനം വാങ്ങിത്തരാം. പക്ഷേ, എൻ്റെ അമ്മയുടെ സ്കൂട്ടർ തിരികെ നൽകണം. അഭയ് ചൗഗുലെ പ്ലക്കാർഡിലൂടെ അഭ്യർത്ഥിച്ചു.

കറുപ്പ് നിറത്തിലുള്ള ആക്റ്റിവയാണ് നഷ്ടപ്പെട്ടതെന്ന് അഭയ് പറയുന്നു. MH14BZ6036 എന്നതാണ് വാഹനത്തിന്റെ നമ്പ‍ർ. ദസറ രാത്രിയിൽ കോതൃൂഡിൽ നിന്നാണ് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9766617464 എന്ന നമ്പറിലോ അല്ലെങ്കിൽ @abhayanjuu എന്ന ഐഡിയിലോ ബന്ധപ്പെടണമെന്നും അഭയ് ആവശ്യപ്പെട്ടു. സ്കൂട്ട‍ർ മോഷണം പോയതിനെ തുടർന്ന് അഭയ് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ സ്കൂട്ടർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ മോഷണം സംബന്ധിച്ച് അഭയ് പോലീസിൽ പരാതി നൽകി. ക്യാൻസറുമായി മല്ലിട്ട് മൂന്ന് മാസം മുമ്പാണ് അഭയ് ചൗഗുലെയുടെ അമ്മ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷം മുമ്പ് കോവിഡ് കാലത്ത് അദ്ദേഹത്തിൻ്റെ പിതാവും മരിച്ചതായാണ് വിവരം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം : ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...