തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവ് വില്‍പനയ്ക്കായി ലേലത്തില്‍ വാങ്ങിയ കാറുകള്‍ അടിച്ചു തകര്‍ത്ത് ഭീഷണിയുമായി ഒരു സംഘം. കാട്ടാക്കട കിള്ളിയിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് സംഘം തകര്‍ത്തത്. കിള്ളി സ്വദേശിയായ അസ്ലം കാറുകള്‍ ലേലത്തില്‍ പിടിച്ചതിന്‍റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു അതിക്രമം എന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ജെറമി എന്നയാളുടെ നേതൃത്വത്തിലാണ് ചിലര്‍ അല്‍സലും മന്‍സില്‍ അസ്ലമിന്‍റെ വീട്ടിലേക്ക് സംഘം ചേര്‍ന്ന് എത്തിയത്. പുരയിടത്തിലേക്ക് അതിക്രമിച്ച് കയറിയ ഇഴര്‍ അസ്ലമിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വന്നവരുടെ ലക്ഷണത്തില്‍ പന്തികേട് തോന്നിയ അസ്ലം ഇവരോടെ രാവിലെ സംസാരിക്കാം എന്ന് വിശദമാക്കുകയായിരുന്നു. ഇതോടെ സംഘം അസഭ്യം പറയാന്‍ ആരംഭിക്കുകയും അസ്ലമിനെ കണ്ടിട്ടേ പോകൂവെന്നും ആക്രോശിക്കാനും തുടങ്ങി. അസ്ലം പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ജനലിലും മറ്റും സംഘത്തിന്‍റെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെ വീടിന് മുന്നിൽ ഉണ്ടായിരുന്ന ഇന്നോവ, വാഗണർ വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു. വാഹന കച്ചവടമാണ് അസ്ലം ചെയ്യുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന്വാഹനം ലേലത്തില്‍ പിടിച്ചും അല്ലാതെയും വാങ്ങിയാണ് വില്‍പന നടത്തുന്നത്.
സമാനമായ രീതിയില്‍ വ്യാപാരം ചെയ്യുന്നവരാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ജെറമി ഇതിന് മുന്‍പ് നിരവധി തവണ അസ്ലമിനെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കുകയും ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രദേശത്ത് കയറി അസ്ലം വാഹനം വാങ്ങാനോ വിൽക്കാനോ പാടില്ലെന്നായിരുന്നു ഭീഷണി. അസ്ലം ഇത് അവഗണിച്ച് കച്ചവടം തുടര്‍ന്നതാണ് നിലവിലെ അതിക്രമത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033