തിരുവനന്തപുരം : കഴക്കൂട്ടത്ത് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പുത്തൻ തോപ്പ് സ്വദേശി നിഖിൽ നോർബറ്റിനാണ് മർദ്ദനമേറ്റത്. മംഗലാപുരം സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയ നിഖിലിനെ കഴക്കൂട്ടം പോലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.
തുടർന്ന് പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മർദ്ദിച്ചുവെന്നാണ് പറയുന്നത്. നിഖിലിന്‍റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. ഇവരുടെ ലോക്കേഷൻ നിഖിലിന്‍റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസിൽ വഴിത്തിരിവായത്. നിഖിലിന്‍റെ പിതാവ് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാൽ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.