തിരുവനന്തപുരം : കേരളത്തില്‍ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ശനിയാഴ്ച അറിയാം. അന്‍പത് ശതമാനം സീറ്റില്‍ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.
കൊവിഡ് അവലോകനയോഗം ഇനി ശനിയാഴ്ചയാണ് നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈ യോഗത്തില്‍ തിയറ്റര്‍ തുറക്കുന്നില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പകുതി സീറ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേഷന അനുമതി നല്‍കിയേക്കും. പക്ഷേ ഹോട്ടലുകള്‍ തുറന്നപോലെ എസി ഉപയോഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.
അതുകൊണ്ടുതന്നെ മാസ്ക്, ശാരീരികാകലം ഉള്‍പ്പെടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കാമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ആരോഗ്യ വകുപ്പ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോള്‍ അന്ന് മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്.