തിരുവനന്തപുരം : സംസ്ഥാനത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബുധനാഴ്ച മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍ ആദ്യ മലയാള റിലീസായി വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. തിയറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പ്രദര്‍ശനം ആരംഭിക്കില്ല. ഇന്നും നാളെയുമായി ശുചീകരണപ്രവര്‍ത്തന നടത്തി സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് തിയറ്ററുകള്‍ സജ്ജമാക്കും.
ബുധനാഴ്ച ഇതര ഭാഷ സിനിമകളോടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. 50% സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. വിനോദ നികുതിയിലെ ഇളവ്, ഫിക്സഡ് റേറ്റ് തുടങ്ങിയ തിയറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച്ച മറുപടി നല്‍കും. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. കോവിഡ് പ്രതിസന്ധിയില്‍ 2 തവണയായി 16 മാസമാണു തിയറ്ററുകള്‍ അടഞ്ഞുകിടന്നത്.