ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി നിരോഷയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ നടി ചെന്നൈയിലെ തേനംപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടിന്റെ ആരാധം അടക്കം നിരവധി രേഖകള്‍ മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരോഷയും ഭര്‍ത്താവ് റാംകിയും താമസിക്കുന്ന തേനംപേട്ടിലെ ജെമിനി ഹൗസിംഗ് കോംപ്ലക്സിലെ ഇവരുടെ അപ്പാര്‍ട്ട്മെന്റിലാണ് മോഷണം നടന്നിരിക്കുന്നത്. നിരോഷയുടേയും ഭര്‍ത്താവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ നിരോഷ അഭിനയിച്ചിട്ടുണ്ട്. നടന്‍ റാംകിയെ 1995 ല്‍ വിവാഹം കഴിച്ചതിന് പിന്നാലെ സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ കുറെ കാലത്തിന് ശേഷം ലാല്‍ സലാം എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് നിരോഷ.