ഇസ്റ്റംബുള്‍: തുര്‍ക്കിയില്‍ വന്‍ നാശം വിതച്ച ഭൂകമ്പത്തിന് പിന്നാലെ വാഹനങ്ങളും വീടുകളും തകര്‍ത്ത് കൊള്ളയടിച്ച 48 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ എട്ട് സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഭൂകമ്പത്തിന് പിന്നാലെ വാഹനങ്ങളും വീടുകളും തകര്‍ത്ത് കൊള്ള നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെക്കന്‍ ഹതായ് പ്രവിശ്യയില്‍ കവര്‍ച്ച നടത്തിയതിന് 42 പ്രതികളെയും ഗാസിയന്‍റെപ്പില്‍ ദുരന്തബാധിതരെ ടെലഫോണ്‍ വഴി കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. തുര്‍ക്കിയിലും സിറിയയിലുമായി ഏകദേശം 26,000 പേരാണ് ഭൂചലനത്തിലും അതിന്റെ തുടര്‍ചലനങ്ങളിലും കൊല്ലപ്പെട്ടത്.
ഭൂകമ്പത്തിന്റെ ആഘാതത്തില്‍ തെക്കുകിഴക്കന്‍ തുര്‍ക്കിയയിലെ 10 പ്രവിശ്യകളില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം അടിയന്തരാവസ്ഥയ്ക്ക് കീഴില്‍ കൊള്ളയടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് മൂന്ന് മുതല്‍ നാല് ദിവസം വരെ തടങ്കലില്‍ വെക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.