Sunday, May 4, 2025 3:59 pm

മ​ല്ല​പ്പ​ള്ളി​യി​ല്‍ മോ​ഷ​ണങ്ങള്‍ വ്യാ​പ​ക​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ല്‍ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ങ​രൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫി​സി​ലും ബ്രാ​ഞ്ചി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.വെ​ളി​യി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച്‌ അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ള്‍ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ലോ​ക്ക​ര്‍ പൊ​ളി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ള്‍ എ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. അ​ല​മാ​ര​യി​ലെ നാ​ണ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​പ​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.രാ​വി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന്​ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ണം പി​ടി​ച്ച നാ​യ്​ സ​മീ​പ​ത്തെ സെന്‍റ്​ ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ സ​മീ​പം വ​രെ​യെ​ത്തി. പ​ള്ളി​യി​ലും കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്കി​ലും സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി ടി. ​രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല​പൊ​ട്ടി​ച്ച്‌ ക​ട​ന്നു​ക​ള​യു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്.

കു​ന്ന​ന്താ​നം ന​ട​യ്ക്ക​ലി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം ഫോ​ണ്‍ വി​ളി​ക്കാ​ന്‍ മൊ​ബൈ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കു​ന്ന​തും പ​തി​വാ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് സംരക്ഷണ റാലിയിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്മാറി

0
കൊച്ചി: ഇന്ന് എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത...

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 10ന്

0
കുന്നം : അരയൻപാറ സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി...

ഇട്ടിയപ്പാറ ബസ് സ്റ്റാൻ‌ഡ് ടെർമിനൽ നിർമാണം : മണ്ണു പരിശോധന പുരോഗമിക്കുന്നു

0
ഇട്ടിയപ്പാറ : സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്കായുള്ള ടെർമിനലിന്റെ നിർമാണത്തിനു...

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ...