വൈക്കം: വൈക്കത്തെ മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണശ്രമം. കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാൻഡ് അക്വിസേഷൻ ജില്ല ഓഫീസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ മറവന്തുരുത്ത് മൃഗാശുപത്രി ഓഫീസ് തുറന്ന ജീവനക്കാരാണ് ഓഫീസ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന്, വിവരം അധികൃതരെ അറിയിച്ചു. ഇവിടെ നിന്ന് 230 രൂപ ആണ് മോഷ്ടിക്കപ്പെട്ടത്. ഒരു ടർക്കിയും അപഹരിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളിലെ നിർമാണപ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട കിഫ്ബി ഓഫീസിന്‍റെ രണ്ടു മുറികളുടെ വാതിൽ കമ്പിപ്പാര കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശപ്പുറത്തും അലമാരയിലുമുണ്ടായിരുന്ന ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പണമിടപാട് ഓൺലൈനായി നടക്കുന്നതിനാൽ ഓഫീസിൽ പണം സൂക്ഷിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വിലപിടിപ്പുള്ള ഫയലുകൾ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.
കിഫ്ബി ഓഫീസ് പ്രവർത്തിക്കുന്ന വളപ്പിൽതന്നെയുള്ള സ്മാർട്ട് വില്ലേജ് ഓഫീസിന്‍റെ ഷട്ടർ തകർത്ത് പൂട്ട് അറുത്ത് മാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയും മേശയും തുറന്ന് ഫയൽ അലങ്കോലപ്പെടുത്തിയെങ്കിലും ഇവിടെ ഉണ്ടായിരുന്ന വില പിടിപ്പുള്ള കമ്പ്യൂട്ടർ, ലാപ് ടോപ് എന്നിവ നഷ്ടമായിട്ടില്ല. വൈക്കം എ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ, തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.