കൊച്ചി : ആശുപത്രിയിലെ ഡയാലിസിസ് മുറിയിൽ കയറി മോഷണം നടത്തിയ ആൾക്ക് രണ്ടു വർഷം തടവ്. കോട്ടയം വെടിയന്നൂർ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വീട്ടിൽ വേലായുധനെ (അമ്പി 48) യാണ് ശിക്ഷിച്ചത്. ആശുപത്രിയിൽ കൂടാതെ മറ്റൊരു മോഷണക്കേസും ചേർത്താണ് മൂവാറ്റുപുഴ ജൂഡീഷ്വൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് നിമിഷ അരുൺ രണ്ട് വർഷത്തെ തടവിന് വിധിച്ചത്. കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ് രണ്ട് മോഷണ കേസുകളും. കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോൺക്രീറ്റ് ഗ്രിൽ പൊളിച്ച് അകത്ത് കയറി ഫാൻ, ജനറേറ്റർ എന്നിവയടക്കം മോഷണം നടത്തുകയായിരുന്നു. ജനുവരിയിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.
കൂത്താട്ടുകുളം മുൻസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുറി കുത്തി തുറന്ന് ഇൻഡക്ഷൻ കുക്കർ, വയറുകൾ എന്നിവ മോഷ്ടിച്ചതാണ് മറ്റൊരു കേസ്. കഴിഞ്ഞ മെയ് മാസമാണ് ഇതിൽ കേസെടുത്തത്. ഓരോ കേസിലുമായി ഒരു വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. ഓരോ കേസിനും പിഴയടക്കാത്തപക്ഷം മൂന്ന് മാസം വീതം തടവ് അനുഭവിക്കണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.