തിരുവനന്തപുരം : പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് അറസ്റ്റില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിന്‍സെന്‍റ് ജോണാണ് (63) കൊല്ലത്തുവെച്ച് തിരുവനന്തപുരം കന്റോണ്‍മെന്‍റ് പോലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണവും കഴിച്ച ശേഷം ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരേ രാജ്യത്തെ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ലാപ്‌ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍നിന്ന് ലാപ്‌ടോപ് മോഷണം പോയത്.
എല്ലാവിധ സൗകര്യങ്ങളുമുള്ള മുറിയാണ് എടുത്തത്. കൂടാതെ നിറയെ ഭക്ഷണവും ഹോട്ടലില്‍ നിന്ന് കഴിച്ചു. അതിനുശേഷം ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതുണ്ട്. താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ലാപ്ടോപ് വേണമെന്ന് റിസപ്ഷനില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ആ ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാളെ കൊല്ലത്തുവെച്ച് പിടിച്ചത്.
ഇംഗ്ലീഷ് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന വിന്‍സെന്‍റ് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്. ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള മുറിയും വിലകൂടിയ ഭക്ഷണവും മദ്യവുമാകും ഇയാള്‍ ഓര്‍ഡര്‍ ചെയ്യുക. മുറിയുടെ വാടകയും ഭക്ഷണത്തിന്‍റെ ബില്ലുമെല്ലാം മുറി ഒഴിവാകുന്ന ദിവസം അടയ്ക്കാമെന്ന് പറയും. എന്നാല്‍ പിന്നീട് ഹോട്ടലില്‍നിന്ന് പണമടയ്ക്കാതെ മുങ്ങുന്നതാണ് രീതി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.