പൊന്നാനി : ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്നയാളെ 20 വര്‍ഷത്തിന് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്. 20 വര്‍ഷം മുമ്പ് പെരുമ്പറമ്പിലെ കുട്ടന്‍ വൈദ്യരുടെ സുഖമില്ലാതെ കിടപ്പില്‍ ആയിരുന്ന ഭാര്യാമാതാവിനെ പരിചരിക്കുന്നതിന് ഹോം നേഴ്സ് ആയി വന്ന പ്രതി വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല കവര്‍ന്ന് ഒളിവില്‍ പോയിരുന്നു.
വര്‍ഷങ്ങളായി കോട്ടയത്ത് നിന്ന് നാടുവിട്ട് വീട്ടുകാരുമായി ബന്ധപ്പെടാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ഇരൂള്‍കുന്ന് നാല് സെന്‍റ് കോളനിയില്‍ താമസിച്ച് വരികയായിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിര്‍ദേശ പ്രകാരം പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ ജൂനിയര്‍ എസ്.ഐ സിബി ടി. ദാസ്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.ഇവരെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.