ഇലവുംതിട്ട : നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ അടക്കം മോഷ്ടിച്ച കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. രാമന്‍ചിറ പടിഞ്ഞാറ്റിന്‍കര സായൂജ് (22), വള്ളിക്കോട് നിന്നും അമ്പലക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന ജിബിന്‍ കെ. ജോയി (21), നല്ലാനിക്കുന്ന് കോടന്‍കാലായില്‍ എ.എസ്. വിഷ്ണു (24), മുട്ടത്തുകോണം പുല്ലാമല തടത്തുവിളയില്‍ ദീപക് ജോയി(22), ഓമല്ലൂര്‍ മാത്തൂര്‍ മൈലനില്‍ക്കുന്നതില്‍ പ്രീത് തമ്പി (25), കലഞ്ഞൂര്‍ പാടം തേജസ് ഭവനില്‍ അപ്പുവെന്ന് വിളിക്കുന്ന അഭിരാജ് എന്നിവരാണ് പിടിയിലായത്. പകല്‍സമയത്ത് കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട നല്ലാനിക്കുന്ന്, മാത്തൂര്‍, പ്രക്കാനം രാമന്‍ചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. രാമന്‍ചിറയ്ക്ക് സമീപം ചക്കാലമണ്ണില്‍ ആനി ഏബ്രഹാമിന്റെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയില്‍ മോഷണം നടന്നു.
ടി.വിയും പുതിയ വീടിനു വേണ്ടി കരുതി വെച്ചിരുന്ന വയറിങ് സാമഗ്രികള്‍ ഉള്‍പ്പെടെ 55000 രൂപയുടെ സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. അടുക്കളയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരങ്ങള്‍ മനസിലായത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. നല്ലാനിക്കുന്ന് വൈ.എം.സി.എ പടി, ഊന്നുകല്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033