Monday, May 12, 2025 6:42 am

മുണ്ടപ്പള്ളിയില്‍ മൂന്നു കടകളില്‍ മോഷണം ; പ്രതികളെ പിടികൂടാനാകാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മോഷ്ടാക്കള്‍ വിലസുന്ന മുണ്ടപ്പള്ളിയില്‍ മൂന്ന് കടകളില്‍ മോഷണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടിക്കാന്‍ ആകാതെ അടൂര്‍ പോലീസ്. കഴിഞ്ഞ ദിവസങ്ങളിലായി മുണ്ടപ്പള്ളി ജംഗ്ഷനിലുള്ള മൂന്ന് കടകളിലാണ് മോഷണം നടന്നത്. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള എ. വണ്‍ സ്‌റ്റോഴ്‌സില്‍ നിന്നും മൂവായിരം രൂപയും പത്ത് പായ്ക്കറ്റ് സിഗരറ്റ് അച്ചാറുകള്‍ എന്നിവയും സമീപത്ത് ചന്ദ്രമതിയുടെ ഉടമസ്ഥതയിലുള്ള പെട്ടികടയില്‍നിന്നും നിരവധി പായ്ക്കറ്റ് സിഗരറ്റുകളും അപഹരിക്കപ്പെട്ടു. ഒരു മാസം മുന്‍പ് ഇവിടെതന്നെയുള്ള ബിനുവിന്റെ പച്ചക്കറി കടയില്‍ നാളീകേരവ്യാപാരിയ്ക്ക് നല്‍കാന്‍ കടയ്ക്കുള്ളില്‍ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ഒന്‍പതിനായിരം രൂപ മോഷണം പോയിരുന്നു. അടൂര്‍ പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

രഞ്ചിത്തിന്റെ ഉമ്മിണി റബ്ബേഴിസിലും മോഷണശ്രമം നടന്നിരുന്നു. കടയൂടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. ഇവിടെ ഒരു വര്‍ഷത്തിനിടെ ഉണ്ടായ മോഷണങ്ങളില്‍ ഒരുപ്രതിയെപോലും പിടിക്കുവാന്‍ പോലീസിനായിട്ടില്ല. കടകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും നടന്നിട്ടുള്ളത്. പലകടകളിലും സി.സി.ടി.വി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങള്‍ ലഭിക്കാത്തത് മോഷ്ടാക്കള്‍ക്ക് സഹായമാവുകയാണ്. പൊലിസിന്റെ രാത്രികാല പട്രോളിങും വാഹനപരിശോധനയും കര്‍ശനമാക്കിയാല്‍ ഒരു പരിധിവരെ മോഷണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പെറ്റി നല്‍കുവാന്‍ പോലീസ് കാണിക്കുന്ന ആര്‍ജ്ജവം മോഷ്ടാക്കളെ പിടികൂടാനും ഉണ്ടാകണമെന്ന് മുണ്ടപ്പള്ളിയിലെ വ്യാപാരികള്‍ ആവശ്യപെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടിയുണ്ടാകും – ഇസ്രയേൽ

0
ജറുസലേം: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി...

കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു

0
ഇടുക്കി : പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
കൊച്ചി : കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല്...