മല്ലപ്പള്ളി : നൂറ്റാണ്ടുകളുടെ പഴക്കമുള്ള തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേളക്ക് തിരക്കേറുന്നു. എല്ലാ വർഷവും വൃശ്ചികം ഒന്നു മുതൽ 10 ദിവസമാണ് തെള്ളിയൂർ വൃശ്ചിക വാണിഭം നടന്നു വരുന്നത്. അരയ സമുദായത്തിൽപ്പെട്ടവർ തങ്ങളുടെ അധ്വാന സമ്പത്തിന്റെ ഭാഗമായ ഉണക്കസ്രാവായിരുന്നു ദേവിക്ക് കാഴ്ചയായി സമർപ്പിച്ചിരുന്നത്. ഈശ്വരാരാധനയുടെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി നടന്നു വന്നിരുന്ന ഉണക്കസ്രാവിന്റെ വ്യാപാരം ഇന്നും തെള്ളിയൂർക്കാവ് വാണിഭത്തിന്റെ മാത്രം പ്രത്യേകതയാണ്. പാരമ്പര്യത്തിന്റെയും പഴമയുടെയും ശുദ്ധി കാക്കാൻ വാണിഭത്തിനെത്തുന്ന ബഹുഭൂരിഭാഗവും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഉണക്ക സ്രാവുമായാണ് ഇന്നും മടങ്ങുക. ഇവിടെ നിന്നും വാങ്ങുന്ന സ്രാവ് ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. പന്തൽ കെട്ടിയുണ്ടാക്കി കുരുത്തോലകൾ കൊണ്ട് അലങ്കരിച്ച് പട്ടുമൂടിയ പീഠം പ്രതിഷ്ഠിച്ച് ദേവീ സാന്നിദ്ധ്യം സങ്കൽപ്പിച്ച് അതിന് മുമ്പിലായിരുന്നു തങ്ങളുടെ അധ്വാന സമ്പത്തായ കാർഷിക വിളകൾ, കോഴി, വളർത്തുമൃഗങ്ങൾ മുതലായവ വഴിപാടായി സമർപ്പിച്ച്അഭീഷ്ടസിദ്ധിക്കായി പ്രാർത്ഥിച്ച് മടങ്ങിയിരുന്നത്.
നാണയങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ക്ഷേത്ര പരിസരത്ത് കാഴ്ചയായി എത്തുന്ന ഉല്പന്നങ്ങളുടെ ക്രയവിക്രയത്തിൽ നിന്നാണ് തെള്ളിയൂർക്കാവിലെ വാണിഭത്തിന്റെ ഉല്പത്തി. തങ്ങളുടെ ഉല്പന്നങ്ങൾ കൊണ്ടുവരികയും പകരം അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊണ്ടു പോവുകയും ചെയ്യുന്ന സമ്പ്രദായമാണുണ്ടായിരുന്നത്. നാണയങ്ങൾ പ്രചരിച്ചതോടെ വാണിഭം കൂടുതൽ സജീവമായി. ഉല്പന്നങ്ങളുടെ വൈവിധ്യവും വർധിച്ചുവന്നു. ദൂരെ ദിക്കിൽ നിന്നും വ്യാപാരികൾ എത്തിത്തുടങ്ങിയതോടെ വാണിഭത്തിന്റെ രൂപഭാവങ്ങളിൽ ആധുനികതയുടെ മുഖമുദ്രയുമായി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033