പള്ളിക്കൽ : തെങ്ങമത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
അനധികൃതമായി പ്രവർത്തിച്ചിരുന്ന പാറമടയിലെ ഖനനം വീടിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് സമീപവാസികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പാറമടയുടെ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദേശം നൽകി.