ജയ്‌പൂർ : രാജസ്ഥാനിൽ കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. തന്‍റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട്ട് പ്രതികരിച്ചു. താനും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സ്ക്രീനിങ് കമ്മിറ്റിയില്‍ ഒറ്റ പേരും പോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും രാജസ്ഥാൻ മുഖ്യമന്ത്രി ഉയർത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങളിൽ ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജൻസികളെ വെച്ചുള്ള രാഷ്ട്രീയ വേട്ടയാടൽ ഒരു സർക്കാരിന് ചേരുന്നതല്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റെയ്‌ഡുകൾ ഒഴിവാക്കാൻ കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.