തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളരെ ശക്തമാണ്. ഇക്കഴിഞ്ഞ കാലയളവില്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാന്‍ നമുക്ക് സാധിച്ചു, ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ മികച്ചതാണ്.
നമ്മുടെ കടമെടുപ്പ് കൂടുതല്‍ നിയന്ത്രിച്ചിരിക്കുന്നെങ്കില്‍ അതൊക്കെയും അതിജീവിക്കാന്‍ നമുക്ക് സാധിച്ചു,’ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി കേരളം മാറിയതായും പറഞ്ഞു. ഇ-ഗവണ്‍മെന്റിലൂടെ സര്‍ക്കാര്‍ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.