Thursday, May 15, 2025 1:55 am

വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റം വരുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡിൽ പുതുമ വരുത്തി എൻ.സി.ഇ.ആ‍ർ.ടി മാർക്കിനപ്പുറം വിദ്യാർത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകൾക്കും പ്രാധാന്യം നൽകുന്നതാവും റിപ്പോർട്ട്. എൻ.സി.ഇ.ആ‍ർ.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കുന്നത്. എഴുത്തു പരീക്ഷയ്ക്കും മാർക്കിനുമപ്പുറം കുട്ടികളിൽ പ്രായോഗിക അറിവും ക്രിയാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻ.സി.ഇ.ആ‍ർ.ടി പുതിയ പ്രോഗ്രസ് കാർഡുകൾക്ക് രൂപം നൽകുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്ന പേരിലാകും പുതിയ സംവിധാനം. ഇന്‍റേണൽ മാർക്കിന് പകരം വിദ്യാർത്ഥികളുടെ ഒരു വർഷത്തെ അക്കാദമിക പ്രകടനമാകും വിലയിരുത്തുക. ടൈം മാനേജേമെന്‍റ് , പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ , നൈപുണ്യങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന ഭാഗങ്ങൾ റിപ്പോർട്ട് കാർഡിലുണ്ടാകും.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷമുളള പഠനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ചിന്തിച്ച് തുടങ്ങാനും എച്ച്.പി.സി യിൽ അവസരമുണ്ട്. എൻ.സി.ഇ.ആ‍ർ.ടിയുടെ കീഴിൽ കുട്ടികളുടെ മികവും പഠനരീതികളും പരിശോധിക്കുന്ന PARAKH ആണ് സെക്കൻഡറി സ്കൂൾ തലത്തിൽ റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. നിലവിലെ അദ്ധ്യയന വർഷത്തിൽ എച്ച്.പി.സി നിലവിൽ വരില്ലെങ്കിലും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഇതിന് വേണ്ട പരിശീലനം നൽകും. ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രോഗ്രസ് കാർഡ് നടപ്പിലാക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....