Tuesday, May 13, 2025 6:33 pm

റോഡിന് സമീപത്തെ മൺകൂനയിൽ ലോറി ഉണ്ടാകാൻ സാധ്യത ; പാറക്കെട്ടുകൾ വീഴാൻ സാധ്യതയുണ്ട് ; ദൃക്‌സാക്ഷി അഭിലാഷ്

For full experience, Download our mobile application:
Get it on Google Play

അടിമാലി : കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറി റോഡിന് സമീപത്തെ മൺകൂനയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷി അടിമാലി സ്വദേശി അഭിലാഷ്. ലോറി ​ഗം​ഗാവാലി പുഴയിലേക്ക് പോകാൻ സാധ്യതയില്ലെന്ന് അഭിലാഷ് പറയുന്നു. അപകടം നടക്കുന്നതിന് 150 മീറ്റർ ദൂരത്ത് അഭിലാഷ് ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞുവീണതെന്ന് അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നെന്നും മണ്ണിടിച്ചിലിൽ വലിയ പാറക്കെട്ടുകൾ വീഴാൻ സാധ്യതയുണ്ടെന്നും അഭിലാഷ് പറഞ്ഞു. അപകടം നടന്നത് രാവിലെ 8നും 9മണിക്കും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു.

എത്ര ലോറികൾ‌ ഉണ്ടായിരുന്നുവെന്ന് അറിയില്ല. ഒരു ടാങ്കർ ഞങ്ങൾ എടുത്ത് മാറ്റിയിരുന്നു. ബാക്കിയെല്ലാ വണ്ടിയും മണ്ണിനടിയിലായിരുന്നു എന്ന് അഭിലാഷ് പറഞ്ഞു. ​ഗം​ഗാവാലി പുഴയിലൂടെ ഒരു ടാങ്കർ ഒഴുകിപ്പോകുന്നത് കണ്ടുവെന്ന് അഭിലാഷ് പറയുന്നു. അവിടെ ചായക്കടയിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മണ്ണിനടിയിൽ അർജുന്റെ ലോറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അഭിലാഷ് പറഞ്ഞു. അതേസമയം അർജുനായുള്ള ആറാം ദിവസത്തെ തെരച്ചിലും അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. നാളെ രാവിലെ ആറുമണിക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും. സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡിഹണ്ട് ; സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 98 പേരെ പിടികൂടി

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 12) സംസ്ഥാനവ്യാപകമായി നടത്തിയ...

കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം

0
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ...

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ; യാത്രക്കാരെ മാറ്റി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി....

കേന്ദ്ര സർക്കാർ – മൈ ഭാരത് സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

0
മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ ,...