Wednesday, July 9, 2025 9:06 pm

ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ പൊളിക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ഷൊർണ്ണൂർ : പാലക്കാട് ഷൊർണ്ണൂർ കാരക്കാട്ടെ കാടുപിടിച്ചു കിടക്കുന്ന ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാവുന്നു. യാത്രക്കാരില്ലാത്തതിനാൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന സ്റ്റേഷൻ കെട്ടിടം ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കയാണ്. 1986ൽ ഒറ്റപ്പാലം എംപിയായിരുന്ന കെ ആർ നാരായണന്റെ ആഗ്രഹപ്രകാരമാണ് ഷൊർണ്ണൂർ കാരക്കാട് ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനുയരുന്നത്. ഉദ്ഘാടനം അന്നത്തെ കേരളമുഖ്യമന്ത്രി കെ കരുണാകരനായിരുന്നു നിര്‍വഹിച്ചത്. ഷൊർണ്ണൂർ സ്റ്റേഷനിൽ കയറാതെ പോകുന്ന വണ്ടികൾ നിർത്താനായിരുന്നു ഇങ്ങനെയൊരു സ്റ്റേഷൻ. എന്നാൽ കാലക്രമത്തിൽ വണ്ടി കയറാൻ ആളെത്താതായി.

പിന്നാലെ റെയിൽവേ സ്റ്റേഷൻറെ പ്രവർത്തനം നിർത്തി. എന്നാലിന്നീ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്റ്റേഷൻ ഏകദേശം നിലംപൊത്താറായി. പരിസരം കാടുകയറിയ നിലയിലാണുള്ളത്. ഇത് കൂടാതെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാവുകയാണ് ഈ കെട്ടിടം. കെട്ടിടത്തിൻറെ ഉൾഭാഗം മുഴുവനും സിഗരറ്റുകുറ്റികൾ, പൊട്ടിയ മദ്യക്കുപ്പികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കവറുകൾ എന്നിവയാണ് കാണാന്‍ കഴിയുക. സ്റ്റേഷൻ അടച്ചുപൂട്ടിയിട്ട് 10 വർഷം പിന്നിടുമ്പോളും റെയിൽവേയുടെ ഭാഗത്തു നിന്നോ നഗരസഭയുടെ ഭാഗത്തു നിന്നോ ഇതിനൊന്നുമെതിരേ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലാകെ യൂത്ത് ലീഗ് സമരാഗ്നി

0
പന്തളം: യൂത്ത് ലീഗ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം...

തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

0
ചെന്നൈ: തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ...

വാതില്‍പ്പടിയില്‍ സേവനം ; ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായവുമായി മൃഗസംരക്ഷണ...

0
പത്തനംതിട്ട : സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്....

നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി

0
മലപ്പുറം: നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര...