തിരുവനന്തപുരം : സ്വാതന്ത്ര്യത്തിനായി കയ്പൂനീര്‍ കുടിച്ചവരെ മറക്കുന്ന പ്രവണതയുണ്ട്. അത് ചരിത്രനിഷേധമാണെന്നും അപരാധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ഒറ്റുകാരെ വീരുറ്റ പോരാളികളായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു. വരുംതലമുറ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വക്കം ഖാദറിനെ പോലെയുള്ളവരുടെ ജീവിത സന്ദേശം വിസ്മരിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎന്‍എ ഹീറോ വക്കം ഖാദര്‍ സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സങ്കുചിത മനസ്സുകള്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്ന് ചില വെട്ടിമാറ്റലുകള്‍ നടത്തുന്ന ഘട്ടത്തിലാണ് നാം ഇന്നുള്ളത്. അതിനാല്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നേരായ ചരിത്രം പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ വിദ്വേഷം പടര്‍ത്താനുള്ള ഉപാധിയായി ചിലര്‍ കാണുന്നതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണം.
ഐഎന്‍എ ഹീറോ വക്കം ഖാദര്‍ സ്മാരക ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ വ്യവസായി എംഎ യൂസഫലിയെ മുഖ്യമന്ത്രി അനുമോദിച്ചു. മന്ത്രി ആന്‍റണി രാജു, ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എംഎം ഹസന്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എംഎം ഇക്ബാല്‍, ബിഎസ് ബാലചന്ദ്രന്‍, എംഎസ് ഫൈസല്‍ഖാന്‍, ഇഎം നജീബ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.