തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ദ്ധനവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 600 രൂപയുടെ വര്‍ദ്ധനവുണ്ടായിരുന്നു. രു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 4720 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും തുടര്‍ന്നു.