തിരുവനന്തപുരം : നവകേരള സദസ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് വി എം സുധീരൻ. സദസിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധിക്കുന്നവരെ തെരുവ് ഗുണ്ടയാക്കി. നവകേരള സദസ്സ് സമ്പൂർണ പരാജയം ആണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്തു. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല. കേരളം ഫാസിസ്റ്റ് ശൈലിയിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്നവരെ അണികളെ വിട്ടു അടിച്ചമർത്തുന്നത് തെറ്റായ ശൈലിയാണ്. കേരളത്തെ കലാപത്തിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ നിലപാടാണ്. മുഖ്യമന്ത്രി അക്രമത്തിനു പച്ചക്കൊടി വീശിയെന്നും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.