തിരുവല്ല : സഞ്ചരിക്കാൻ നല്ല വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് വളവനാരി – പുതുവൽകടവ് പ്രദേശവാസികൾ. പെരിങ്ങര പഞ്ചായത്തിലെ 15 -ാം വാർഡിൽ ഉൾപ്പെടുന്ന ഇവിടെ മുപ്പതോളം കുടുംബങ്ങളാണ് നടന്നുപോകാൻ പോലും നല്ല വഴില്ലാതെ വിഷമിക്കുന്നത്. റോഡിന്റെ വശങ്ങളിൽ കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്. നീരേറ്റുപുറം എ.എൻ.സി മുളമൂട് വഴിയുള്ള വളവനാരി -പുതുവൽ കടവ് റോഡിന്റെ തകർച്ച പരിഹരിക്കാൻ കഴിയാത്തതിനാൽ ദുരിതം സഹിച്ചു കഴിയുകയാണ് നാട്ടുകാർ. റോഡ് നിർമ്മിച്ചാൽ ചാത്തങ്കരി, മേപ്രാൽ, എ.എൻ.സി എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് എളുപ്പവഴിയാകും. മണിമലയാറിന്റെ കൈത്തോടിന് കുറുകെയാണ് പാലം. കാൽനൂറ്റാണ്ട് മുമ്പ് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ഇവിടെ പാലം നിർമ്മിച്ചു. എന്നാൽ ഇതുവരെയും അപ്പ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. പ്രദേശവാസികൾ തോട്ടിലെ ചെളിമണ്ണ് കൊണ്ടുവന്നിട്ട് ഉയർത്തിയാണ് പാലത്തിലൂടെ അക്കരെയിക്കരെ നടന്നുപോകാനെങ്കിലും വഴിയൊരുക്കിയത്. എന്നാൽ മഴയിലും വെള്ളപ്പൊക്കത്തിലും കുറെ ചെളിമണ്ണ് ഒഴുകിപ്പോയി. ഇപ്പോൾ പാലത്തിലേക്ക് ചാടിക്കയറേണ്ട സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം നിത്യവും പാലം കയറിപ്പോകാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1