Friday, April 25, 2025 8:48 pm

സ്കൂൾ കിണറിലെ ചെളി നീക്കാൻ ആളില്ല; കിണറിൽ നേരിട്ടിറങ്ങി ശുചീകരിച്ച് അധ്യാപികമാർ

For full experience, Download our mobile application:
Get it on Google Play

സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത ബാലുശേരി ഗവ. സ്കൂളിലെ അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബാലുശ്ശേരി എരമംഗലം ജി എൽ പി എസ്സിലെ അധ്യാപികരമായ . സിൽജ ടീച്ചറും ധന്യ ടീച്ചറുമാണ് കിണറ്റിലിറങ്ങി വൃത്തിയാക്കിയത്. അഭിനന്ദനമർഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണർ വൃത്തിയാക്കാൻ അധ്യാപികർ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബുധനാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് കിണറ്റിൽ വെള്ളമില്ലെന്നത് അധ്യാപകർ ശ്രദ്ധിച്ചത്.കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത്‌ ചെയ്യുമെന്ന ബേജാറിനിടെയാണ്‌ അധ്യാപികമാർ സന്നദ്ധരായത്.

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
ചില ത്യാഗങ്ങൾക്ക് ബദൽ ഇല്ല. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ ഞാൻ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാൻ വീടുകളിൽ എത്തിയത് മുതൽ സ്കൂൾ ശുചീകരണം വരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് അധ്യാപകർ ചെയ്യുന്നത്.
സ്കൂൾ കിണറിലെ ചളി നീക്കാൻ ആളെ കിട്ടാത്ത സാഹചര്യത്തിൽ ബാലുശ്ശേരി എരമംഗലം ജി എൽ പി എസിലെ സിൽജ ടീച്ചറും ധന്യ ടീച്ചറും മറ്റൊന്നും ആലോചിച്ചില്ല. അവർ കിണറിൽ ഇറങ്ങി ശുചീകരിച്ചു. സേവന പ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയാണിത്.
നന്ദി അധ്യാപകരെ നന്ദി..
സ്നേഹം ❤️

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫോർട്ട്കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

0
കൊച്ചി : ഫോർട്ട്കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു....

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

0
തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്-...

റഷ്യൻ ജനറല്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

0
മോസ്കോ: മോസ്കോയ്ക്ക് സമീപം നടന്ന ഒരു കാർ സ്ഫോടനത്തിൽ മുതിർന്ന റഷ്യൻ...

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ സീറ്റ് ഒഴിവ്

0
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ആരംഭിച്ച ആറുമാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍...