റാന്നി : മകരസംക്രമ സന്ധ്യയിൽ അയ്യന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ച ഘോഷയാത്ര അയ്യപ്പന്റെ മണ്ണിലെത്താൻ ഇനി ഒരു ദിവാസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. പാതയിലെ ശുചീകരണ യജ്ഞം, സുരക്ഷാ വേലി സ്ഥാപിക്കൽ, വഴിവിളക്കുകൾ തെളിയിക്കൽ, സ്വീകരണ കേന്ദ്രങ്ങൾ അലങ്കരിക്കൽ എന്നിവയെല്ലാം തകൃതിയായി നടക്കുകയാണ്. പഞ്ചായത്തുകളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് തിരുവാഭരണ പാതകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ പഞ്ചായത്തുകൾ സുരക്ഷാ വേലി നിർമ്മിച്ചിട്ടുണ്ട്. ആയിക്കൽ കടവിലെ കലുങ്കിന്റെ പണി പൂർത്തിയായി.
ആറിന്റെ തീരത്ത് സംരക്ഷണഭിത്തിയും പണിതു. ഇന്നലെ തട്ടുകൾ ഇളക്കിയ കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ ഇന്ന് മണ്ണിട്ട് നിറയ്ക്കും. തിരുവാഭരണ ഘോഷയാത്ര നാളെയാണ് പന്തളത്ത് നിന്ന് പുറപ്പെടുന്നത്. വൈകിട്ട് ചെറുകോൽ സുബ്രമണ്യ ക്ഷേത്രത്തിലെത്തുമ്പോൾ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന റാന്നിയുടെ മണ്ണിലേക്ക് കടക്കും. അന്ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് വിശ്രമം. 13ന് പുലർച്ചെ അവിടെ നിന്ന് പുറപ്പെടും.
മൂക്കന്നൂർ, ഇളപ്പ്, ഇടപ്പാവൂർ, പേരൂച്ചാൽ, കീക്കൊഴൂർ, ആയിക്കൽ, റാന്നി ബ്ലോക്ക് ഓഫിസ് ജംങ്‌ഷന്‍ , കുത്തുകല്ലുങ്കൽപടി, മന്ദിരം, ഇടക്കുളം അയ്യപ്പ ക്ഷേത്രം, പള്ളിക്കമുരുപ്പ് പീഠം, പേങ്ങാട്ടുകടവ് പീഠം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, ചമ്പോൺ, മാടമൺ ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട് ചന്ത, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപം, കൂനംകര ശബരി ശരണാശ്രമം, കൂനംകര ജംക്‌ഷൻ, തേവർവേലിൽ എൽപിഎസ് പടി, ലയം, പുതുക്കട ജംങ്‌ഷന്‍, ളാഹ തമ്പുരാട്ടിക്കാവ്, ളാഹ സത്രം തുടങ്ങിയ സ്ഥലങ്ങളിൽ 13ന് സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ശരണ വീഥികളിലെങ്ങും നിറപറയും നിലവിളക്കും ഒരുക്കി നെയ് തിരിനാളങ്ങൾ തെളിയിച്ച് സ്വീകരിക്കും. അയിരൂർ, ചെറുകോൽ, റാന്നി, വടശേരിക്കര, പെരുനാട് എന്നീ പഞ്ചായത്തുകളും സ്വീകരണം ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033