റാന്നി : പെരുനാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പൂതക്കല്ല്, ബഥനി മല, പുതുവയൽ, കോളാമാല എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഈ പ്രദേശത്തെ ഏക ആശ്രയം വാട്ടർ അതോറിറ്റിയാണ്. എന്നാൽ സ്ഥിരമായി പമ്പ് ഹൗസിലെ മോട്ടോര്‍ കേടാവുന്നതും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും കാരണം കൃത്യമായി പല സ്ഥലങ്ങളിലും വെള്ളം എത്താറില്ല.
ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും വെള്ളം എത്തുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. പല സ്ഥലങ്ങളിലും പൊതു ടാപ്പുകൾ ഉപയോഗശൂന്യമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പമ്പയാറ്റിലെ വെള്ളത്തിന്‍റെ അളവ് കുറഞ്ഞത് മൂലം കൃത്യസമയത്ത് പമ്പിങ്ങും നടക്കാറില്ല. ആറ്റിൽ നിന്നും വെള്ളം കിണറുകളില്‍ ശേഖരിച്ച് അവിടെ നിന്നും ഉയർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കുകളിൽ എത്തിച്ച് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണ് വാട്ടർ അതോറിറ്റി വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ പമ്പയാറ്റിലെ ജലദൗർലഭ്യം പമ്പിങ്ങിനെ പലപ്പോഴും ബാധിക്കാറുണ്ട്.
വീട്ടാവശ്യങ്ങൾക്കും കൃഷിക്കും വരെ ദിവസവും വിലകൊടുത്ത് വെള്ളമെത്തിക്കണ്ട അവസ്ഥയിലാണ് പലരും. ബഥനി പുതുവേലിൽ ഒരു ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഈ ടാങ്കിൽ വെള്ളം എത്തിച്ചെങ്കിൽ മാത്രമേ സമീപ പ്രദേശങ്ങളിൽ വെള്ളം എത്തുകയുള്ളു. എന്നാൽ അതിന് വേണ്ട സംവിധാനങ്ങൾ ചെയ്യുവാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നും ആക്ഷേപം ഉണ്ട്. ഇവിടെ മോട്ടോർ സ്ഥാപിക്കാൻ ഒരു മോട്ടോർ ഷെഡ് പണിതു എന്നല്ലാതെ മോട്ടോർ ഇതുവരെ സ്ഥപിച്ചിട്ടില്ല. വൈദ്യുതി കണക്ഷൻ ഇതുവരെയും എടുത്തിട്ടില്ല എന്നും കെ.എസ്.ഇ.ബിയുടെയും വാട്ടർ അതോറിട്ടിയുടെയും മെല്ലെപ്പോക്ക് നയമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.