കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ നിയന്ത്രിണത്തിൽ മെഡിക്കൽ ലാബുകളിലെ പരിശോധന നിരക്കുകളിൽ ഏകീകൃത തുക ഏർപ്പെടുത്തണമെന്നുള്ള ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. കേരളത്തിലെ സർക്കാർ ലാബുകളെ നശിപ്പിക്കാൻ കൂൺപോലെയാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ലാബുകൾ പ്രവർത്തിക്കുന്നത്. ഇവിടെ രക്തപരിശോധന ഉൾപ്പെടെയുള്ളവയ്ക്ക് പല ലാബുകളിലും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ലാബുകൾ തമ്മിലുള്ള മത്സരങ്ങളിൽ ഡോക്ടർമാർ ലാബുകളെ സഹായിക്കുന്ന പ്രവർത്തനങ്ങൾ വ്യാപകമാണ് എന്നുള്ള ആരോപണങ്ങൾ പലകോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ലാബ് പരിശോധനകൾക്ക് ഏകീകൃത തുക നിശ്ചയിച്ചിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
പല ലാബുകളിലും വേണ്ടത്ര പരിശോധന സൗകര്യങ്ങളോ, വിദഗ്ദ്ധ പരിശീലനം ലഭിച്ച ലാബ് ടെക്നീഷ്യൻമാരോ ഇല്ലാതെയാണ് പ്രവർത്തനം. ലാബ് ടെക്നീഷ്യൻമാരുടെ യോഗ്യത പരിശോധിക്കാൻ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിൽ വിഭാഗമില്ലാത്തതാണ് വ്യാപകമായി ലാബുകൾ കേരളത്തിൽ തുറന്ന് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കീഴിൽ ജോലി ചെയ്ത് വിരമിച്ച പലരും അന്യസംസ്ഥാനങ്ങളിൽ നിന്നും മെഡിക്കൽ ലാബ് നടത്തുവാനുള്ള യോഗ്യത രേഖകൾ കരസ്ഥമാക്കിയാണ് ലാബുകൾ നടത്തുന്നത്. ഇങ്ങനെ തുറക്കുന്ന ലാബുകളിൽ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇത് സൂക്ഷ്മമായി പരിശോധിച്ചാൽ കേരളത്തിലെ പല ലാബുകൾക്കും പൂട്ട് വീഴുമെന്നാണ് ലാബ് ടെക്നീഷ്യൻ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
കേരളത്തിലെ സ്വകാര്യ മേഖലയിലെ പല ലാബുകളിലും ഏകീകൃത നിരക്കുകൾ നിലവിൽ ഇല്ല. പരാതികൾ ഉയർന്നാൽ ലാബ് ഉടമകൾ യോഗം ചേർന്ന് ഒരു താൽക്കാലിക ഏകീകൃത നിരക്കുകൾ കാണിച്ച് ബോർഡ് സ്ഥാപിച്ച് പൊതുജനത്തെ കബളിപ്പിച്ച് പണം കൊയ്യുന്നു. ഇതിന് പരിഹാരമായി കേരള സംസ്ഥാന – കേന്ദ്ര ആരോഗ്യ മന്ത്രാലയങ്ങൾ ലാബുകൾക്ക് ഏകീകൃത പരിശോധന നിരക്കുകൾ പ്രഖ്യാപിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033