പത്തനംതിട്ട : വന്യ മൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതരമായ പരുക്കുകൾ ഏൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും ഉള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണം, നാട്ടിൽ വന്യ മൃഗങ്ങൾ കടക്കാതെ വന അതിർത്തികളിൽ കിടങ്ങുകളും സ്പെൻസർവേലികളും നിർമ്മിക്കണമെന്നും വനത്തിൽ വന്യജീവികൾക്ക് ആവശ്യമായ ആഹാരവും വെള്ളവും ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ പാർട്ടികളിൽ നിന്നും കേരള കോൺഗ്രസിൽ ചേർന്ന 15 ഓളം പേർക്ക് മോൻസ് ജോസഫ് എംഎൽഎ പാർട്ടി പതാക നൽകി സ്വീകരിച്ചു. സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം ജി കണ്ണൻ, വർഗീസ് ചള്ളക്കൽ, തോമസ് കുട്ടി കുമ്മണ്ണൂർ, ഉമ്മൻ മാത്യു വടക്കേടം അനിൽ ശാസ്ത്രി മണ്ണിൽ, ജോൺ വട്ടപ്പാറ, രാജൻ ദാനിയേൽ പുതുവേലിൽ, സജി കളക്കാട്, അഡ്വ. സജേഷ് കെ സാം, രാജീവ് താമര പള്ളി ബാബു കണ്ടത്തിൻ കര, രശ്മി പി വി, സിനി ഏബ്രഹാം, ജേക്കബ് വെള്ളം താനത്, കെ സി നായർ, അൽസാം, ജോസ് കണ്ണങ്കര, തോമസ് ചക്കാത്തറയിൽ, മാത്യു വട്ടത്തകിടിയിൽ രതീഷ് കുമാർ ചരുവു വിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.