പത്തനംതിട്ട : ആന്റോ ആൻറണിയുടെ എംപി ഫണ്ടിൽ നിന്നും വെണ്ണിക്കുളം ജംഗ്ഷനിൽ നിർമിച്ച വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടന ദിവസം രാത്രിയിൽ തന്നെ സി പി എം ഗുണ്ടകൾ തല്ലിത്തകർത്തതിൽ യു ഡി എഫ് നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവ സ്ഥലം സന്ദർശിച്ച ആന്റോ ആൻറണി എം പി,ഡിസിസി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചു പറമ്പിൽ, യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ, കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, കെ പി സി സി മെമ്പർ അഡ്വ.കെ ജയവർമ്മ, കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡിസിസി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി, യുഡിഎഫ് മണ്ഡലം ചെയർമാൻ രാജേഷ് സുരഭി, കേരളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ ജൂലി കെ. വർഗീസ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മീരാൻ സാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവ സ്ഥലം സന്ദർശിച്ചത്. എംപിയുടെ വികസന പ്രവർത്തനങ്ങളിൽ അസഹിഷ്ണത പൂണ്ട സി പി എം പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്ന് യു ഡി എഫ് പ്രവർത്തകർ ആരോപിച്ചു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണി മത്സരിക്കാനിരിക്കെ അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ഇത്തരത്തിലുള്ള ഗുണ്ടാ വിളയാട്ടത്തിലൂടെ അതിനെ ചെറുത്ത് തോൽപ്പിക്കുവാനുള്ള ശ്രമം പരിഹാസ്യമാണെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.