ഇന്ത്യയിലെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനരംഗത്ത് സർവ്വാധിപത്യം ഉണ്ടായിരുന്ന ബിഎസ്എൻഎൽ (BSNL) ഇപ്പോൾ സ്വകാര്യ സേവനദാതാക്കൾക്കിടയിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ ഇന്ത്യയിലെ ബ്രോഡ്ബാന്റ് മേഖലയിൽ കരുത്താർജ്ജിക്കുന്നു. ഈ അവസരത്തിൽ മികച്ച പ്ലാനുകൾ നൽകി സ്വകാര്യ കമ്പനികളെ നേരിടാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. ബിഎസ്എൻഎൽ ഭാരത് ഫൈബർ സേവനം ഉപയോഗിക്കുന്നവർക്ക് ആകർഷകമായ പ്ലാനുകൾ കമ്പനി നൽകുന്നു.
രണ്ട് ജനപ്രിയ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്നത്. ഔദ്യോഗിക വെബ്സൈറ്റിൽ പോപ്പുലർ വിഭാഗത്തിൽ ലിസ്റ്റ് ചെയ്ത പ്ലാനുകളാണ് ഇവ രണ്ടും. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന പ്ലാനുകളായതിനാലാണ് ബിഎസ്എൻഎൽ ഇത്തരത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നതും കുറഞ്ഞ വിലയിൽ ആകർഷകമായ വേഗതയുള്ള ഇന്റർനെറ്റ് ആക്സസ് നൽകുന്നതുമായ പ്ലാനുകളാണ് ഇവ രണ്ടും.
ബിഎസ്എൻഎൽ പോപ്പുലർ പ്ലാൻ വിഭാഗത്തിലുള്ള ബ്രോഡ്ബാന്റ് പ്ലാനുകൾക്ക് 849 രൂപയും 999 രൂപയുമാണ് വില. ഈ പ്ലാനുകളിൽ ടാക്സ് ഉൾപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഇതിലൊരു പ്ലാൻ 100 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റും രണ്ടാമത്തെ പ്ലാൻ 150 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റും നൽകുന്നു. ഡാറ്റ ലിമിറ്റിന്റെ കാര്യത്തിലും ഇവ മികവ് പുലർത്തുന്നുണ്ട്. 999 രൂപ വിലയുള്ള പ്ലാൻ അധിക ആനുകൂല്യങ്ങളും നൽകുന്നു. ഈ രണ്ട് പ്ലാനുകളും വിശദമായി നോക്കാം.
849 രൂപ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ വരിക്കാർക്ക് 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയും നൽകുന്നുണ്ട്. ഇത്രയും ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 10 എംബിപിഎസ് ആയി കുറയുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഫിക്സഡ് ലൈൻ വോയിസ് കോളിങ് ആനുകൂല്യമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എന്നാൽ ഈ ലാൻഡ്‌ലൈൻ ഡിവൈസിനായി പ്രത്യേകം പണം നൽകണം.
ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്ന 999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ 150 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് 2 ടിബി ഡാറ്റയും ലഭിക്കും. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 10 എംബിപിഎസ് വേഗതയിലാണ് ഇന്റർനെറ്റ് ആക്സസ് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. കോൾ ചെയ്യാനുള്ള ലാൻഡ്ലൈനിനായി പ്രത്യേകം പണം നൽകേണ്ടി വരും.
ബിഎസ്എൻഎൽ 999 രൂപ വിലയുള്ള ബ്രോഡ്ബാന്റ് പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്. ഡിസ്പ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷിമാരോമി, ഹംഗാമ പ്ലേ, സോണിലിവ് പ്രീമിയം, സീ5 പ്രീമിയം, യപ്പ് ടിവി തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് സൌജന്യമായി ലഭിക്കും. ഇത്തരം പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ആവശ്യമുള്ള ആളുകൾക്ക് മികച്ച ചോയിസ് തന്നെയാണ് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.