ഒരാളെ കാണുമ്പോള്‍ അവരോട് ഒരു പോസിറ്റിവിറ്റി തോന്നാന്‍ അവരുടെ കണ്ണുകള്‍ക്ക് തീര്‍ച്ചയായും ഒരു പങ്കുണ്ട്. എന്നാല്‍ ചില അശ്രദ്ധകള്‍ കാരണം പലരുടെയും കണ്ണുകള്‍ക്ക് കീഴില്‍ കറുപ്പ് വൃത്തങ്ങള്‍ ഉണ്ടാവുകയും ആകര്‍ഷകത നഷ്ടപ്പെട്ടതായും ഒക്കെ കാണാം. കണ്ണുകള്‍ക്ക് താഴെ ഇരുണ്ട വൃത്തങ്ങളുണ്ടെങ്കില്‍ ഒരു ആലസ്യഭാവം സൃഷ്ടിക്കുന്നു. രാത്രി മുഴുവന്‍ ശരിയായ ഉറക്കം ലഭിക്കാത്തത്, മോശം ഭക്ഷണക്രമം, അല്ലെങ്കില്‍ മാനസിക പിരിമുറുക്കം തുടങ്ങിയ കാര്യങ്ങളാണ് ഇതിന് പ്രധാനമായും കാരണം. കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കി തിളക്കവും പോസിറ്റിവിറ്റിയും നേടാന്‍ സഹായിക്കുന്ന ചില പ്രതിവിധികള്‍ അറിയാം.
ത്രിഫല ; അര ടീസ്പൂണ്‍ ത്രിഫല പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് പരുവത്തിലാക്കിയെടുക്കുക. ഈ പേസ്റ്റ് കണ്ണുകള്‍ക്ക് താഴെ പുരട്ടി 10-15 മിനിറ്റ് തുടരുക. തുടര്‍ന്ന് ശുദ്ധമായ തണുത്ത വെള്ളത്തില്‍ കഴുകുക. പിഗ്മെന്റേഷന്‍ കുറയ്ക്കാനും കണ്ണിന് കീഴിലെ ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കാനും ത്രിഫല ഈ രീതിയില്‍ ഉപയോഗിക്കാം.
കറ്റാര്‍ വാഴ ; തണ്ടില്‍ നിന്നുള്ള ജെല്‍, പുതിയതായി എടുത്ത് കണ്ണുകള്‍ക്ക് താഴെ പുരട്ടി 10-15 മിനിറ്റ് തുടരുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. കറ്റാര്‍ വാഴയ്ക്ക് മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുമുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കണ്ണിന്റെ ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളരിക്ക ; കണ്ണുകള്‍ അടച്ച് അതിന് മുകളിലായി തണുത്ത വെള്ളരിക്ക കഷ്ണങ്ങള്‍ 10-15 മിനിറ്റ് വെയ്ക്കുക. വെള്ളരിക്കയ്ക്ക് ശീതികരണ ഗുണങ്ങളുണ്ട്. കൂടാതെ ഇരുണ്ട വൃത്തങ്ങളും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും അതില്‍ അടങ്ങിയിട്ടുണ്ട്.
ബദാം എണ്ണ ; ഉറങ്ങുന്നതിനു മുമ്പ് ഏതാനും തുള്ളി ബദാം ഓയില്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് താഴെ മൃദുവായി മസാജ് ചെയ്യുക. ഇതിനായി കോട്ടണ്‍ ഉപയോഗിക്കാം. വിറ്റാമിന്‍ – ഇ കൊണ്ട് സമ്പന്നമാണ് ബദാം ഓയില്‍. അതുകൊണ്ട് തന്നെ ഇത് കണ്ണുകള്‍ക്ക് കീഴിലുള്ള മൃദുവായ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ഇരുണ്ട വൃത്തങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.