മഴക്കാലം ആയതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിയ്ക്കുകയാണ്. രോഗം പിടിപെടാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയാണ് വേണ്ടത്. പെട്ടെന്നുളള കാലാവസ്ഥാമാറ്റം ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതു മൂലവും പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാം. വെള്ളം മോശമാകുന്നതു മൂലം ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു. മഴക്കാലത്ത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിലെ ചില ആരോഗ്യപാനീയങ്ങള്‍ സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളെ പരിചയപ്പെടാം.
* പെരുംജീരകച്ചായ – ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ആന്റിമൈക്രോബിയല്‍ സംയുക്തങ്ങളും ഉള്ള പെരുംജീരകം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ദഹനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ് കുറയ്ക്കാനും ആര്‍ത്തവസംബന്ധമായ അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കാനും പെരുംജീരകം സഹായിക്കും. ഈ ആയുര്‍വേദ പാനീയങ്ങള്‍ മഴക്കാലത്ത് പതിവാക്കിയാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.
* മഞ്ഞളിട്ട പാല്‍ – മഞ്ഞളില്‍ കുര്‍കുമിന്‍ എന്ന സംയുക്തമുണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇത് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും മഞ്ഞള്‍ ചേര്‍ന്ന പാല്‍ (Turmeric Milk) കുടിക്കുന്നതു മൂലം സാധിക്കുന്നു.
* നാരങ്ങയും തേനും ചേര്‍ത്ത വെള്ളം – നാരങ്ങയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. തേനിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളും ഉണ്ട്. ഇതു രണ്ടും ചേരുമ്പോള്‍ രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. വെള്ളത്തില്‍ നാരങ്ങാപിഴിഞ്ഞ് തേനും ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. കൂടാതെ ഊര്‍ജനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
* തുളസിച്ചായ – ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള തുളസിക്ക് ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉണ്ട്. ഇത് അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്‌ട്രെസ്സ് കുറയ്ക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനത്തിനും ഇത് സഹായിക്കും.
* കറുവാപ്പട്ടച്ചായ – കറുവാപ്പട്ടയ്ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇത് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
* ഇഞ്ചിച്ചായ – ഇഞ്ചിയില്‍ ജിഞ്ചെറോള്‍ (gingerol) എന്ന ബയോ ആക്ടീവ് സംയുക്തം ഉണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമുള്ള ഇഞ്ചി പ്രതിരോധപ്രതികരണം വര്‍ധിപ്പിക്കുന്നു. ഓക്കാനം വരാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും പേശിവേദന കുറയ്ക്കാനും ഇഞ്ചിച്ചായ ഗുണകരമാണ്.
* നീം ടീ – ആര്യവേപ്പിന് ആന്റിബാക്ടീരിയല്‍ ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് അണുബാധകളില്‍ നിന്ന് സംരക്ഷണമേകുന്നു. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. രക്തം ശുദ്ധിയാക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ആര്യവേപ്പിലയിട്ട ചായ സഹായിക്കും.
* നെല്ലിക്കാ ജ്യൂസ് – വിറ്റമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ചര്‍മത്തെ ആരോഗ്യമുള്ളതാക്കാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്കാ ജ്യൂസ് സഹായിക്കും.
* ജീരകവെള്ളം – ജീരകത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ജീരകത്തിന് ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉണ്ട്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ജീരകവെള്ളം ദഹനം മെച്ചപ്പെടുത്തുന്നു വയറ് കമ്പിക്കല്‍ തടയുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.