ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന ഗ്യാസ് മിക്കവരുടെയും പ്രശ്‌നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്നം തന്നെയാണ്. ഗ്യാസിന് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍, സ്‌ട്രെസ്, ഉറക്കക്കുറവ്, ദഹനക്കുറവ് എല്ലാം ഗ്യാസ് വരാനുള്ള കാരണമാണ്. ഗ്യാസ് പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
1. ഗ്യാസ് വരാതിരിക്കാന്‍ – നമ്മള്‍ കഴിക്കുന്ന ആഹാരം ശരിയല്ലെങ്കില്‍ അത് വയറ്റില്‍ ഗ്യാസ് വരുന്നതിന് കാരണമാകുന്നുണ്ട്. കാരണം നല്ലപോലെ ചവച്ചരച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ അതുമല്ലെങ്കില്‍ അസിഡിക് ആകുന്ന ആഹാരങ്ങള്‍ കഴിച്ചാല്‍ അതെല്ലാം വയറ്റില്‍ ഗ്യാസ് വരുന്നതിന് കാരണമാണ്. അതുപോലെ ആഹാരം കഴിച്ച് ഉടനെ വെള്ളം അമിതമായി കഴിച്ചാല്‍ അതെല്ലാം ഗ്യാസ് വരുന്നതിന് കാരണമാകുന്നു. അതിനാല്‍ ദഹിക്കുന്ന ആഹാരങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
2.പെരുഞ്ചീരകം – പെരുഞ്ചീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അതല്ലെങ്കില്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതെല്ലാം വയറ്റില്‍ നിന്നും ഗ്യാസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുമല്ലെങ്കില്‍ മഞ്ഞള്‍ ഇട്ട് വെള്ളം കുടിക്കുന്നതും വേഗത്തില്‍ തന്നെ ഗ്യാസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. മഞ്ഞള്‍ വെറുതേ കഴിച്ചാലും നല്ലതാണ്. അതുപോലെ മല്ലി വറുത്ത് കഴിക്കുന്നതും അതുപോലെ പെരുഞ്ചീരകം വെറുതേ ചവച്ച് കഴിക്കുന്നതും നല്ലതാണ്.
3. അനങ്ങുക – വയറ്റില്‍ ഗ്യാസ് നിറഞ്ഞാല്‍ അതിനെ പുറത്ത് കളയാന്‍ നമ്മളുടെ ശരീരം നല്ലപോലെ അനങ്ങേണ്ടത് അനിവാര്യമാണ്. അതിനാല്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അനങ്ങുന്ന വിധത്തില്‍ നല്ലപോലെ അനങ്ങുക. അല്ലെങ്കില്‍ ചെറിയ രീതിയില്‍ ശരീരം അനങ്ങുന്ന വിധത്തില്‍ വ്യായാമം ചെയ്ത് നോക്കുക. ഇതും സത്യത്തില്‍ വേഗത്തില്‍ ഗ്യാസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.
4. വെള്ളം കുടിക്കുക – നല്ലപോലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് വയറ്റിലെ ഗ്യാസ് വേഗത്തില്‍ ഇല്ലാതാക്കാന്‍ നിങ്ങളെ സഹായിക്കും. പ്രത്യേകിച്ച് ചെറുചൂടുവെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് നല്ലതാണ്. അതുപോലെ ഇഞ്ചി ചായ എന്നിവ കുടിക്കുന്നതെല്ലാം വേഗത്തില്‍ വയറ്റില്‍ നിന്നും ഗ്യാസ് ഇല്ലാതാക്കാന്‍ സഹായിക്കും.
5. യോഗ – നിങ്ങള്‍ക്ക് യോഗ ചെയ്യന്‍ അറിയുന്നവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഏതെങ്കിലും യോഗാഭ്യാസങ്ങള്‍ ചെയ്ത് നോക്കാവുന്നതാണ്. പ്രത്യേകിച്ച് ബ്രിഡ്ജ് പോസ്, ക്യാമല്‍ പോസ്, മലാസന എന്നിങ്ങനെയുള്ള യോഗ ചെയ്യുന്നത് വയറ്റില്‍ നിന്നും ഗ്യാസ് വേഗത്തില്‍ പോകുന്നതിന് സഹായിക്കുന്നു.
6. മസാജ് ചെയ്യുക – വയറ്റില്‍ ഗ്യാസ് നിരയുമ്പോള്‍ വയറിന്റെ ഏതെങ്കിലും ഭാഗത്ത് നല്ലപോലെ കൊളുത്തി പിടിച്ചപോലെ വേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ക്ക് എവിടെയാണ് ഗ്യാസ് മൂലം വേദന അനുഭവപ്പെടുന്നത് അവിടെ എണ്ണ പുരട്ടി പതിയെ മസാജ് ചെയ്ത് കൊടുക്കുന്നത് ഗ്യാസ് വേഗത്തില്‍ പോകുന്നതിന് സഹായിക്കുന്നുണ്ട്. അതിനാല്‍ വീട്ടില്‍ വെച്ചാണെങ്കില്‍ വേഗത്തില്‍ നല്ലപോലെ എണ്ണ തേച്ച് മസാജ് ചെയ്യുക. ഗ്യാസ് വേഗത്തില്‍ മാറി കിട്ടുന്നതാണ്.