പത്തനംതിട്ട: പോലീസ് കസ്റ്റഡിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. ആറന്മുള പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതീഷ്(20) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം.
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരാണ് പ്രതിയുമായി പോയത്. ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകുന്ന വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോകുന്നത്.
കഴിഞ്ഞ ദിവസം കുമ്പഴയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ തിരികെ പിടിച്ചെങ്കിലും അനാസ്ഥ വരുത്തിയ റൈറ്റര്‍ രവികുമാറിനെ ജില്ലാ പോലീസ് മേധാവി നിശാന്തിനി സസ്പെന്‍ഡ് ചെയ്തിരുന്നു.