ദുബായുടെ അഭിമാനമായ ബുര്‍ജ് ഖലീഫ ആസ്വദിച്ചുക്കൊണ്ട് ഒരു സായ്ഹ്നം ചിലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂഖ് അല്‍ ബഹാറിലെ റെസ്റ്റോറന്റുകള്‍ തിരഞ്ഞെടുക്കാം. രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കുന്നതിനോടൊപ്പം ബുര്‍ജ് ഖലീഫയുടെ ഗാംഭീര്യം അറിയാന്‍ സാധിക്കും. കൂടാതെ റെനൈസന്‍സ് ഡൗണ്‍ടൗണ്‍ ഹോട്ടലിന്റെ മോറിമോട്ടോ, താജ് ദുബായിലെ ട്രീഹൗസ്, ദുബായിലെ സ്റ്റീഗന്‍ബര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേയിലെ ബാക്ക്യാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ബിസിനസ് ബേയിലെ റെസ്റ്റോറന്റുകളുടെ ടെറസുകളില്‍ നിന്നും ഈ അംബരചുംബിയുടെ അതിശയകമരായ കാഴ്ചകള്‍ കാണാം.
പുരാതന തുറമുഖ കേന്ദ്രമായ ദുബായ് ക്രീക്ക്, ചുറ്റിക്കറങ്ങാന്‍ ഒരുമികച്ചയിടമാണ്. ദുബായ് പോര്‍ട്ടായ റാഷിദ് തുറമുഖത്തില്‍ നിന്ന് ആരംഭിച്ച് റാസ് അല്‍ ഖോര്‍ വരെയുള്ള ജലപാതയാണ് ദുബായ് ക്രീക്ക്. പൗരാണികതയും ആധുനികതയും ഒരുപോലെ അനുഭവിക്കാന്‍ ഈ യാത്രായില്‍ സാധ്യമാണ്. യാത്രാബോട്ടുകള്‍, റെസ്റ്റോറന്റ് ബോട്ടുകള്‍ തുടങ്ങിയവ ക്രീക്കില്‍ ലഭ്യമാണ്. ഒരു പരമ്പരാഗത അബ്രയിലൂടെയോ അല്ലെങ്കില്‍ ഒരു ആഡംബര സ്വകാര്യ യാച്ചിലോ കയറി ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, അറ്റ്‌ലാന്റിസ്, ദി പാം ദുബായ് എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് യാത്രകള്‍ നടത്താം.
സൂര്യാസ്തമയങ്ങള്‍ ഇഷ്ടപ്പെടാത്തവരാരുമുണ്ടാകില്ല. വ്യത്യസ്ത വര്‍ണ്ണങ്ങളുടെ മാന്ത്രിക ലോകം തീര്‍ക്കുന്ന സൂര്യാസ്തമയ കാഴ്ചകളാല്‍ അമ്പരപ്പിക്കുന്ന ചിലയിടങ്ങള്‍ ദുബായിലുണ്ട്. കൈറ്റ് ബീച്ച്, സണ്‍സെറ്റ് ബീച്ച് എന്നീ തീരങ്ങള്‍ അതിന് മികച്ചഉദ്ദാഹരണങ്ങളാണ്. സമുദ്ര പശ്ചാത്തലത്തില്‍ സൂര്യാസ്തമയ കാഴ്ചകള്‍ക്കായോ ബുര്‍ജ് അല്‍ അറബിന്റെ അതിമനോഹരമായ സായഹ്ന കാഴ്ചകള്‍ക്കായോ, മദീനത്ത് ജുമൈറയിലെ ടെറസ് റെസ്റ്റോറന്റുകള്‍ തിരഞ്ഞെടുക്കാം. ബ്ലൂവാട്ടര്‍ ദ്വീപ്, അല്‍ ജദ്ദാഫ്, അല്‍ ഖുദ്ര തടാകം തുടങ്ങിയ ഇടങ്ങളും സൂര്യാസ്തമയങ്ങള്‍ കാണാനുള്ള മികച്ചയിടമാണ്.
പരമ്പരാഗതവും ആധുനികവുമായ വാസ്തുവൈദഗ്ദ്ധ്യത്താല്‍ തീര്‍ത്ത ഒരു അത്ഭുതമായ ‘മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍’ ഉം കാണേണ്ട ഒരുയിടമാണ്. ദുബായ് ക്രീക്കിനടിയില്‍ക്കൂടി കടന്നുപോകുന്ന ഷിന്‍ഡഗ തുരങ്ക പാതയും ഒരു വാസ്തുവിസ്മയമാണ്. ദുബായ് മറീനയിലെ അല്‍ സെയാഹി സെന്റിലുള്ള സ്‌കൈഡൈവ് പാം ഡ്രോപ്സോണ്‍ സാഹസികര്‍ക്ക് ആവേശകരമായിരിക്കും. ഇവിടെ ഏകദേശം 13,000 അടി ഉയരത്തില്‍, മണിക്കൂറില്‍ 120 മൈലിലധികം വേഗത്തില്‍ ആകാശത്ത് നിന്ന് താഴേക്കുള്ള ചാട്ടം അതിഗംഭീരമായിരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033