പാചകത്തിന് ഏറെ ആവശ്യകരമായ ഒന്നാണ് ഉപ്പ്. എന്നാൽ ഇപ്പോൾ ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക. ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും.
ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയപ്പെടാറുള്ളത്. അളന്നു മാത്രം ഉപ്പ് ഉപയോഗിക്കുക. സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ സര്‍വേകള്‍ പ്രകാരം സ്‌ട്രോക്ക് ഇപ്പോള്‍ കൂടുതലായി കാണുന്നത്. അടുത്തകാലത്തായി സ്ത്രീകളില്‍ സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മര്‍ദം, അമിതവണ്ണം, മരുന്നുകള്‍ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ. ഇതെല്ലാം സ്‌ട്രോക് സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാല്‍ ബിപി വർധിക്കുകയും ചെയ്യും. ഉപ്പ് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.